BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍: ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത.  കേരളത്തിലെ അട്ടപ്പാടിയില്‍, 2022 ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ ചലച്ചിത്രമേള അരങ്ങേറുന്നത്. വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9ന് എൻ.ടി.എഫ്.എഫിന് സമാപനം കുറിയ്ക്കും.

മേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാ൪ മമ്മൂട്ടി നി൪വ്വഹിച്ചു. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിൽ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് എൻ.ടി.എഫ്.എഫിന്റെ ഡയറക്ടറും ഇരുള, മുഡുഗ,കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു.

സിനിമ മേഖലയിലെ നിയമാവലികൾ തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകും, അത് തിരിച്ചറിയാന്‍ വൈകിയതാണ് തന്റെ പിഴവ് : ഷെയ്ന്‍ നി​ഗം

ചടങ്ങില്‍ സംവിധായകൻ ബി. ഉണ്ണികൃഷ്ണ൯, നിർമ്മാതാക്കളായ എൻ.എം. ബാദുഷ, എസ്. ജോർജ്, പ്രൊഡക്ഷന്‍ കണ്‍ട്രോള൪ ആരോമ മോഹൻ, പി.ആ൪.ഒ പി. ശിവപ്രസാദ്, ഫെസ്ററിവല്‍ ഡയറക്ട൪ വിജീഷ് മണി തുടങ്ങയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button