CinemaGeneralIndian CinemaLatest NewsMollywood

അശരണരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മമ്മൂട്ടി: ‘വിദ്യാമൃതം’ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു

കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും അനാഥരാക്കിയ കുട്ടികൾക്ക് സ്കോളർഷിപ്പ് പദ്ധതിയൊരുങ്ങുന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയറും എംജിഎമ്മും ചേർന്നാണ് ‘വിദ്യാമൃതം’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അശരണരായ വിദ്യാർത്ഥികളുടെ എൻജിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലമായ പദ്ധതിക്കാണ് തുടക്കമിട്ടത്. 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റെടുക്കുന്നത്. ‘വിദ്യാമൃതം’ പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്.

Also Read: അശരണരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മമ്മൂട്ടി: ‘വിദ്യാമൃതം’ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു

പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കും. എൻജിനീയറിങ്, പോളിടെക്‌നിക് കോഴ്സുകൾ, ആർട്‌സ്, കോമേഴ്സ്, ബിരുദ – ബിരുദാനന്തര വിഷയങ്ങൾ, ഫാർമസി കോഴ്‌സുകൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. അർഹരായ വിദ്യാർത്ഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക. വരും വർഷങ്ങളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ വിവിധ സ്കോളർഷിപ്പുകളും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എൻജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആർട്‌സ് ആന്റ് സയൻസ്,കൊമേഴ്‌സ്,ഫാർമസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക.
വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

 

shortlink

Related Articles

Post Your Comments


Back to top button