ബോളിവുഡ് താരദമ്പതിമാരായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് അജ്ഞാതൻ വധഭീഷണി മുഴക്കിയത്. വിക്കി കൗശലാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തുടർന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി മെസേജുകൾ ഒരുപോലെ തനിക്കും ഭാര്യയ്ക്കും അയച്ചു എന്നാണ് വിക്കി പരാതിയിൽ പറയുന്നത്. ഐടി ആക്ട് (സെക്ഷൻ 506 (2), 354 (ഡി), ഐപിസി 67) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കത്രീനയെ ഇയാൾ നിരന്തരം പിൻതുടരുന്നതായും ഭീഷണി സന്ദേശങ്ങൾ അയക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഒന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Also Read: തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി: രജനികാന്തിന് ആരദം
അടുത്തിടെ സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. സംഭവത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് സൽമാൻ ഖാന് വധഭീഷണി ഉണ്ടായത്.
Post Your Comments