CinemaLatest NewsNew ReleaseNEWS

ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’ പ്രദർശനത്തിനൊരുങ്ങുന്നു

ബിഗ്ബോസ് താരം ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹോളി വൂണ്ട്’. ഒരു ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 12ന് എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന പോൾ വൈക്ലിഫാണ്.

ചെറുപ്പം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ ‌കടന്നുപോകുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗ വ്യത്യാസം തടസ്സമാകുന്നില്ലെന്നും അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

Read Also:- പൃഥ്വിരാജിന്റെ തീർപ്പ് പൂർത്തിയായി

ഛായാഗ്രഹണം-ഉണ്ണി മടവൂർ, എഡിറ്റിങ്-വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ-ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ-ജിനി സുധാകരൻ, കല അഭിലാഷ് നെടുങ്കണ്ടം, ചമയം ലാൽ കരമന, കോസ്റ്റ്യൂംസ്-അബ്‍ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ-അരുൺ പ്രഭാകർ, ഇഫക്ട്സ്-ജുബിൻ മുംബൈ, സൗണ്ട് ഡിസൈൻസ്-ശങ്കർദാസ്, സ്റ്റിൽസ്-വിജയ് ലിയോ, പി.ആർ.ഓ-നിയാസ് നൗഷാദ്.

shortlink

Related Articles

Post Your Comments


Back to top button