ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’: ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും

ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ചിത്രമാണ് ‘ഹോളി വൂണ്ട് ‘. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറാണ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അശോക് ആർ നാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. പോൾ വൈക്ലിഫാണ് രചന നിർവ്വഹിക്കുന്നത്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് സിനിമ കഥ പറയുന്നത്.

Also Read: ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ‘ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോർ എവർ’ ടീസർ

അമൃത, സാബു പ്രൗദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‍ലറിലെ കന്യാസ്ത്രീയുടെ ലിപ് ലോക്ക് രംഗങ്ങൾ വിവാദമായിരുന്നു.

റോണി റാഫേലാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ചിത്രം ഓഗസ്റ്റ് 12 മുതൽ എസ്‍എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും.

 

Share
Leave a Comment