ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബർമുഡ. കശ്മീരി നടി ഷെയ്ലീ കൃഷൻ ആണ് ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവൻറെ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എൻ എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read: തീ പാറുന്ന ആക്ഷൻ, പൊലീസ് വേഷത്തിൽ വിശാൽ: ‘ലാത്തി’ ടീസർ എത്തി
ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുക്കുകയാണ് അണിയറ പ്രവർത്തകർ. രസകരവും അതിസുന്ദരവുമായ ഫ്രെയിമുകളാണ് ടീസറിന്റെ പ്രധാന ആകർഷണം. ഷെയ്ൻ നിഗവും വിനയ് ഫോർട്ടുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.
മോഹൻലാൽ ഗായകനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തീർത്തും നർമ്മ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments