
റയാൻ കൂഗ്ലറിന്റെ ഏറ്റവും പുതിയ ചിത്രം ‘ബ്ലാക്ക് പാന്തർ: വഗാണ്ട ഫോർ എവറി’ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. സാൻഡിയാഗോ കോമിക് കോണിൽ പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ ചാഡ്വിക്ക് ബോസ്മാന്റെ വേർപാടിന്റെ ശൂന്യതയും സങ്കടവും ടീസർ ഉചിതമായി ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹത്തെ ഓർക്കാതെയും കണ്ണ് നിറയാതെയും ആരാധകർക്ക് ടീസർ കണ്ട് തീർക്കാനാകില്ല.
Also Read: ദുരൂഹതയും സസ്പെൻസും നിറച്ച് നിണം: ട്രെയ്ലർ റിലീസായി
അർബുദ ബാധയെത്തുടർന്ന് 2020 ഓഗസ്റ്റ് 29ന് ആയിരുന്നു ചാഡ്വിക്ക് ബോസ്മാൻ അന്തരിച്ചത്. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ബോസ്മാൻ ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി സിനിമകളിലും അഭിനയിച്ചിരുന്നു.
ബ്ലാക്ക് പാന്തർ 1ൽ നിന്ന് ചാഡ്വിക്ക് ബോസ്മാൻ ഒഴിച്ചുള്ള കാഥാപാത്രങ്ങളായ ഷൂരി, ക്വീൻ മദർ, ടി ചാല, നാകിയ എന്നിവരെ ബ്ലാക്ക് പാന്തർ 2ൽ കാണാം. ടീസറിൽ പുതിയ നായകനെ പറ്റി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. റയാൻ കൂഗ്ലറും ജോ റോബർട്ട് കോളും ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നവംബർ 11നാണ് ബ്ലാക്ക് പാന്തർ 2 തിയേറ്ററുകളിൽ എത്തുന്നത്.
Post Your Comments