CinemaGeneralIndian CinemaLatest NewsMollywood

‘സംഗീതം ഹൃദയത്തെ തൊടണം, ഹൃദയത്തിൽ നിന്നു വരണം’: നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ശ്വേത മേനോൻ

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ രം​ഗത്തെത്തുകയാണ്. ഇപ്പോളിതാ, നഞ്ചിയമ്മയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. സംഗീതം ഹൃദയത്തെ സ്പർശിക്കണമെന്നും നഞ്ചിയമ്മ തന്റെ ഗാനത്തിലൂടെ അത് ചെയ്തുവെന്നുമാണ് നടി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ശ്വേത മേനോന്റെ പ്രതികരണം.

‘ഔപചാരിക പരിശീലനം നേടിയ ഗായകർക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണ്. ഔപചാരിക പരിശീലനമൊന്നും ഇല്ലാതിരുന്നിട്ടും കിഷോർ ദായും എസ്പിബിയും എക്കാലത്തെയും മികച്ച ഗായകരായി മാറി. സംഗീതം ഹൃദയത്തിൽ നിന്നു വരണം, ഹൃദയത്തെ തൊടണം, നഞ്ചിയമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തു. 68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചിയമ്മയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ’, ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ‘നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാർഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി’: സംവിധായകന്റെ കുറിപ്പ്

കഴിഞ്ഞ ദിവസമാണ് ഗായകൻ ലിനു ലാൽ നഞ്ചിയമ്മയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചത്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരു മാസം സമയം കൊടുത്താൽ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും പുരസ്കാരം നൽകിയത് സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് അപമാനമായി തോന്നുമെന്നുമായിരുന്നു ലിനു ലാലിന്റെ വിമർശനം. ഇതിനെതിരെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തുന്നത്. അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ, ബിജിബാൽ തുടങ്ങി നിരവധി പേർ നഞ്ചിയമ്മക്ക് പിന്തുണയുമായി രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button