മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിന് ശേഷം ചില കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോളിതാ, നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ഗായിക രശ്മി സതീഷ് രംഗത്തെത്തിയിരിക്കുകയാണ്. ലിനു ലാലിന്റെ വിമർശനം വളരെ ബാലിശമാണെന്നും, അദ്ദേഹത്തിന്റെ മനസ്സിലാക്കൽ കൊണ്ട് മാത്രം ഉള്ള അഭിപ്രായമായിരിക്കാം ഇതെന്നും, അത്തരത്തിൽ അവരെ വിലയിരുത്തുന്നത് വളരെ മോശമാണെന്നും രശ്മി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രശ്മി ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read:ഒരുപാട് ചലഞ്ചുകള്‍ നേരിട്ടു, സുധ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ്: അപർണ ബാലമുരളി
രശ്മി സതീഷിന്റെ വാക്കുകൾ:
നഞ്ചിയമ്മ ഞാൻ വളരെ ബഹുമാനിക്കുന്ന കലാകാരിയാണ്. അവരുടെ സംഗീതത്തിന്റെ പൾസ് ശരിക്കും ഞാൻ അനുഭവിച്ചിട്ടുണ്ട്. നഞ്ചിയമ്മയുടെ പാട്ടുകൾ എനിക്ക് മാത്രമല്ല അത് കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഇഷ്ടമാണ്. അവരുടെ ഉള്ളിലെ സംഗീതത്തിന്
അവരുടെ ജീവിതത്തിനോളം വലുപ്പമുണ്ട്. വളരെ വ്യത്യസ്തമായ ഒരു ജീവിതം ജീവിച്ച് ആത്മാവ് തുറന്നു പാടുന്ന പാട്ടാണ് നഞ്ചിയമ്മയുടേത്. അപ്പോൾ സംഗീതത്തിനെ അവാർഡുമായി ബന്ധിപ്പിക്കുന്നത് തന്നെ കഷ്ടമാണ്.
ആ ചിരിയിലുണ്ട് നഞ്ചിയമ്മയുടെ സംഗീതത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഴവും ശുദ്ധിയും. അവരുടെ പാട്ടുകൾ യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്നതാണ്. ലിനുവിന്റെ കമന്റ് വളരെ ബാലിശമായി എനിക്ക് തോന്നി. നല്ല രീതിയിൽ സംഗീതം ഉൾക്കൊള്ളുന്ന, അല്ലെങ്കിൽ ആസ്വദിക്കുന്ന ഒരു മനുഷ്യന് അങ്ങനെ പറയാൻ കഴിയില്ല.
Post Your Comments