
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് നൈല മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രമാണ് നൈലയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ഇപ്പോളിതാ, നടി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി ഭയങ്കര റൊമാന്റിക് ആയ നടനാണെന്നും പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിനെന്നുമാണ് നൈല പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
നൈല ഉഷയുടെ വാക്കുകൾ:
സുരേഷ് ഗോപി ഭയങ്കര റൊമാന്റിക് ആയ നടനാണ്. പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിന്. എന്റെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കും. മലയാളത്തിൽ എത്രയധികം റൊമാന്റിക് സിനിമകൾ ചെയ്ത നടനാണ് സുരേഷേട്ടൻ. ബൈ ഹാർട്ട് 16 വയസ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടൻ. സുരേഷേട്ടന് റൊമാൻസ് ഉള്ളിൽ തന്നെയുണ്ട്. ബാക്കിയൊക്കെ അദ്ദേഹം അഭിനയിക്കണം. റൊമാൻസ് അദ്ദേഹത്തിലേക്ക് വളരെ സ്വാഭാവികമായി തന്നെ വരും.
ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചു, സുരേഷേട്ടന് പെൺമക്കളെയാണോ കൂടുതൽ ഇഷ്ടം എന്ന്. ഗോകുലിന് സുരേഷേട്ടനെ ഭയങ്കര പേടിയാണ്. സെറ്റിൽ വെച്ച് ഗോകുൽ ഒന്നെങ്കിൽ നിത്യയുടെ അപ്പുറത്തോ അല്ലെങ്കിൽ എന്റെ അടുത്തോ വന്നേ ഇരിക്കുകയുള്ളു. സുരേഷേട്ടന്റെ അടുത്ത് ഇരിക്കില്ല. ഭയങ്കര ഭയ ഭക്തി ബഹുമാനമാണ്. നേരെ മറിച്ച് പെൺമക്കൾ സുരേഷേട്ടനുമായി ഭയങ്കര അടുപ്പമാണ്.
Post Your Comments