CinemaGeneralIndian CinemaLatest NewsMollywood

ദുരൂഹതയും സസ്പെൻസും നിറച്ച് നിണം: ട്രെയ്‍ലർ റിലീസായി

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ത്രില്ലർ “നിണം” എന്ന സിനിമയുടെ ട്രെയ്‍ലർ റിലീസായി. ദുരൂഹതയും സസ്പെൻസും നിറച്ച ട്രെയ്‍ലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. സൂര്യ കൃഷ്ണയും കലാഭവൻ നന്ദനയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ്, ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ, രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

Also Read: ‘സംഗീതത്തിലെ ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്’: നഞ്ചിയമ്മയോടൊപ്പമെന്ന് ബിജിപാൽ

ബാനർ – മൂവി ടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ്, പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം – സുധേന്ദുരാജ്, ആലാപനം – സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി, ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല – ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ്, ബി ബി കോട്ടയം, ഡി ഐ – മനു ചൈതന്യ, ഓഡിയോഗ്രാഫി – ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് – ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് – പ്ലാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ, പിആർഒ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button