നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.
Also Read: പുരസ്കാര നിറവിൽ തിങ്കളാഴ്ച നിശ്ചയം: രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സംവിധായകൻ
ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ലാൽ ജോസ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു തവണ കണ്ടത് കൊണ്ട് എല്ലാം തുറന്നു വെക്കാത്ത, പിന്നീട് ചർച്ച ചെയ്യപ്പെടുന്ന തരം സിനിമയാണ് മഹാവീര്യർ എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയുള്ള ചിത്രങ്ങൾക്ക് എല്ലാ പിന്തുണയും നൽകണം എന്നും ലാൽ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
ലാൽ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
അങ്ങിനെയും ചില സിനിമകളുണ്ട്. മഹാവീര്യർ പോലെ. ഒറ്റക്കാഴ്ചയിൽ എല്ലാo തുറന്ന് വയ്ക്കാത്തവ. പ്രേക്ഷകൻ കൂടി ചേർന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകൾ. ഒരു വേള പിന്നൊരു കാലത്തും ചർച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകൾക്ക് നമ്മുടെ ശ്രദ്ധയും സപ്പോർട്ടും വേണം. എബ്രിഡ്, പടം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് നിന്നോടുള്ള സ്നേഹ ബഹുമാനങ്ങൾ കൂടിയിട്ടേയുള്ളു.
Post Your Comments