ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത സിനിമയ്ക്ക് നേരത്തെ സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. പ്രണയവും പാട്ടും സമകാലിക രാഷ്ട്രീയവുമെല്ലാം സമം ചേർത്തൊരു പക്കാ ഫാമിലി എന്റർടെയ്നറായിട്ടായിരുന്നു ചിത്രം എത്തിയത്. പേര് പോലെ തന്നെ തിങ്കളാഴ്ച ദിവസം നടക്കുന്ന ഒരു വിവാഹനിശ്ചയത്തെ ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്. പുതുമുഖ താരങ്ങളുടെ അസാമാന്യ പ്രകടനമായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
Also Read: ആത്മാവ് തുറന്നു പാടുന്ന പാട്ടാണ് നഞ്ചിയമ്മയുടേത്, വിമർശനം ബാലിശമാണ്: രശ്മി സതീഷ്
ഇപ്പോളിതാ, ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. സംവിധായകൻ സെന്ന ഹെഗ്ഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഭാഗം ഒരു നിശ്ചയ തലേദിവസത്തെ കഥ പറഞ്ഞപ്പോൾ രണ്ടാം ഭാഗം ഒരു വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങളായിരിക്കും പറയുക എന്നാണ് സൂചന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെന്ന ഹെഗ്ഡെ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘തിങ്കളാഴ്ച നിശ്ചയത്തിന് ലഭിച്ച പ്രതികരണത്തിന് പിന്നാലെ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചിരുന്നു. ഞങ്ങളുടെ അടുത്ത് നിരവധി ആശയങ്ങൾ ഉണ്ട്. അതിൽ വിവാഹം പശ്ചാത്തലമാക്കിയുള്ള കഥയായിരിക്കും സിനിമ പറയുക’, സെന്ന ഹെഗ്ഡെ പറഞ്ഞു.
Post Your Comments