CinemaGeneralIndian CinemaLatest NewsMollywood

‘സംഗീതത്തിലെ ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്’: നഞ്ചിയമ്മയോടൊപ്പമെന്ന് ബിജിപാൽ

നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചില കോണുകളിൽ നിന്ന് എതിർപ്പുകളും വിമർശനങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ സംഗീത ലോകത്ത് നിന്ന് നിരവധി പേരാണ് മറുപടിയുമായി എത്തുന്നത്. ഇപ്പോളിതാ, നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ബിജിപാൽ.

‘സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്, നഞ്ചിയമ്മ’, ഇങ്ങനെയാണ് ബിജിപാൽ സമൂഹ മാധ്യമത്തിൽ എഴുതിയത്. നഞ്ചിയമ്മയുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജിപാലിന്റെ പ്രതികരണം.

Also Read: വിവേചനം വേണ്ട, സിനിമയിൽ തുല്യ വേതനം വേണം: അപർണ ബാലമുരളി

നേരത്തെ, അൽഫോൺസ് ജോസഫും ഹരീഷ് ശിവരാമകൃഷ്ണനും നഞ്ചിയമ്മയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. നഞ്ചിയമ്മയ്ക്ക് നൽകിയ അംഗീകാരം അവർ അർഹിക്കുന്നതാണ് എന്നായിരുന്നു ഇരുവരും പറഞ്ഞത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ട് എന്നും അർഹിച്ച അംഗീകാരം ആണ് നഞ്ചിയമ്മയ്ക്ക് കിട്ടിയത് എന്നും ഹരീഷ് ശിവരാമകൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചു. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്താലും പാടാൻ സാധിക്കില്ല എന്നാണ് ലിനുലാലിന്റെ വിമർശനത്തിനെതിരെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് മറുപടി നൽകിയത്.

 

shortlink

Related Articles

Post Your Comments


Back to top button