![](/movie/wp-content/uploads/2022/07/63816-sudha-kongara-celebrate-national-award-winning-soorarai-pottru.webp)
68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സൂരറൈ പോട്ര് സംവിധായിക സുധ കൊങ്ങര. ‘നാമ ജയിച്ചിട്ടേൻ മാരാ’ എന്നാണ് സുധ കൊങ്ങര ട്വിറ്ററിൽ കുറിച്ചത്. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സുധ പങ്കുവച്ചിട്ടുണ്ട്. ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ ആകെ നാല് പുരസ്കാരങ്ങളാണ് സൂരറൈ പോട്രിന് ലഭിച്ചത്. മികച്ച നടനുള്ള അവാർഡ് ചിത്രത്തിന്റെ നായകനായ സൂര്യ നേടി. ചിത്രത്തിലെ നടി അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡും നേടി. ജി വി പ്രകാശ് കുമാറിന് മികച്ച സംഗീത സംവിധായകനുള്ള അവാർഡും സുധ കൊങ്ങരയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചു.
Also Read: പിറന്നാൾ സമ്മാനമായെത്തിയ ദേശീയ പുരസ്കാരം: സൂര്യയ്ക്ക് ഇന്ന് ജന്മദിനം
ഡെക്കാൻ എയർലൈൻസ് സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. 2ഡി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യയായിരുന്നു ചിത്രം നിർമ്മിച്ചത്. 2020 നവംബറിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സൂരറൈ പോട്ര് റിലീസിന് എത്തിയത്.
തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. നിലവിൽ, നടൻ അക്ഷയ് കുമാറിനെ നായകനാക്കി സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് സുധ. ബോളിവുഡ് റീമേക്കിൽ സൂര്യ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Post Your Comments