CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഞാൻ നഞ്ചിയമ്മയ്‌ക്കൊപ്പം’: ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് അൽഫോൺസ് ജോസഫ്

കൊച്ചി: നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് രംഗത്ത്. താൻ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നു എന്ന് അൽഫോൺസ് ജോസഫ് വ്യക്തമാക്കി. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനുലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്താലും മറ്റുള്ളവർക്ക് സാധിക്കില്ലെന്നും അൽഫോൺസ് വ്യക്തമാക്കി.

‘ഞാൻ നഞ്ചിയമ്മയ്‌ക്കൊപ്പമാണ്. ദേശീയ പുരസ്കാര സമിതി കാണിച്ച മഹത്തായ ഈ മാതൃകയിൽ ഞാനവരെ പിന്തുണയ്ക്കുന്നു. കാരണം പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വർഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നൽകിയെന്നതാണ് കാര്യം. ഇതാണ് എൻ്റെ അഭിപ്രായം.’ അൽഫോൺസ് ജോസഫ് പറഞ്ഞു.

അഭിനന്ദനം അറിയിച്ച് സുരേഷ് ഗോപി: സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെ തോന്നുന്നു എന്ന് നഞ്ചിയമ്മ

അതേസമയം, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും, നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകിയത് സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് അപമാനമായി തോന്നുമെന്നായിരുന്നു ലിനുലാൽ തൻ്റെ വിഡിയോയിൽ പറഞ്ഞത്. പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്നും ലിനുലാല്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button