അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളി മനസ്സുകളിൽ സന്തോഷവും സങ്കടവും ഒരുപോലെ നിറയുകയാണ്. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് അകാലത്തിൽ വിടപറഞ്ഞ പ്രിയ സംവിധായകൻ സച്ചിയാണ്.
സച്ചി എവിടെയായിരുന്നാലും ഇപ്പോൾ സന്തോഷിക്കുകയായിരിക്കുമെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. സച്ചിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
read also: ‘ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല’ എന്ന ഡയലോഗു പോലെ തന്നെ: പ്രതികരണവുമായി അപർണ ബാലമുരളി
‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. നീ എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും.’– പൃഥ്വിരാജ് പറഞ്ഞു.
അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടൻ പുരസ്കാരം നേടിയപ്പോൾ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്കും ഈ ചിത്രം സമ്മാനിച്ചു. മികച്ച സംഘട്ടനസംവിധാനത്തിനും അയ്യപ്പനും കോശിയും പുരസ്കാരം നേടി.
Post Your Comments