68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനായി സച്ചി. തെന്നിന്ത്യൻ നടൻ സൂര്യയാണ് മികച്ച നടൻ. സുരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. സൂര്യയ്‌ക്കൊപ്പം അജയ് ദേവ്ഗണിനെയും മികച്ച നടനായി തിരഞ്ഞെടുത്തു. അപർണ ബാലമുരളി ആണ് മികച്ച നടി. തമിഴ് ചിത്രം സുരറൈ പോട്രിലെ മികച്ച അഭിനയമാണ് അപർണയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സുരറൈ പോട്ര് ആണ് മികച്ച സിനിമ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തു. മികച്ച സഹനടൻ ബിജു മേനോൻ.
വിപുൽ ഷാ ആണ് ജൂറി അധ്യക്ഷൻ. ഏറ്റവും മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം. മികച്ച സിനിമാ പുസ്തകമായി അനൂപ് രാമകൃഷ്ണന്റെ എം.ടി; അനുഭവങ്ങളുടെ പുസ്തകത്തെ തിരഞ്ഞെടുത്തു.
read also: സന്തോഷകരമല്ലാത്ത വിവാഹജീവിതത്തിന് കാരണക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി നടി സാമന്ത
ഫീച്ചർ ഫിലിം : ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം : കളർ ഫോട്ടോ
തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെൺകളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്കാരം : സെംഖോർ
പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് – വാങ്ക് (കാവ്യ പ്രകാശ്)
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
തിരക്കഥ : മണ്ഡേല
നടി : അപർണ ബാലമുരളി
നടൻ : സൂര്യ, അജയ് ദേവ്ഗൺ
സഹനടൻ : ബിജു മേനോൻ
സംഗീതസംവിധാനം : തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്) സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേ…
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
Post Your Comments