കൊച്ചി: എം.ടി. വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമാ സീരീസിൽ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ സംവിധായകൻ രഞ്ജിത്ത് സിനിമയാക്കും. മമ്മൂട്ടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗണ്ണാവ
ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് ‘കടുഗണ്ണാവ’ എന്ന ചെറുകഥയിൽ വിവരിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിലെ കഥാപശ്ചാത്തലം.
‘ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല’ എന്ന ഡയലോഗു പോലെ തന്നെ: പ്രതികരണവുമായി അപർണ ബാലമുരളി
‘നിന്റെ ഓർമ്മയ്ക്ക്’ എന്ന ചെറുകഥയുടെ തുടർച്ചയെന്ന രീതിൽ എം.ടി. എഴുതിയ ചെറുകഥയാണ് ‘കടുഗണ്ണാവ’. അതേസമയം, ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ, സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
Post Your Comments