GeneralLatest NewsMollywoodNEWS

‘പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്, അതുകഴിഞ്ഞ് സിനിമ കാണണേ കാണണേ എന്നു പറയാന്‍ മടിയാണ്’: ഫഹദ് ഫാസില്‍

ഞാന്‍ ചെയ്യുന്ന ജോലി എന്റെ സാമര്‍ത്ഥ്യവും ബുദ്ധിയും കഴിവും വെച്ച്‌ ഭംഗിയായി ചെയ്യുന്നുണ്ട്

തെന്നിന്ത്യയിലെ പ്രിയ താരമാണ് ഫഹദ് ഫാസില്‍. പുഷ്പ, വിക്രം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ തെന്നിന്ത്യൻ ആരാധക പ്രീതി നേടിയ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. പലപ്പോഴും സിനിമയുടെ പ്രമോഷനുകളില്‍ ഫഹദ് പങ്കെടുക്കാറില്ല. അതിനെക്കുറിച്ചു താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

പട്ടിയെ പോലെ പണിയെടുത്തതിനു ശേഷം സിനിമ കാണണം എന്നു പറയുന്നത് തനിക്കു മടിയുള്ള കാര്യമാണെന്ന് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ ഫഹദ് പറയുന്നു.

read also: ടെലിവിഷൻ പ്രേക്ഷകർക്ക് സുവർണ്ണാവസരം : സീ കേരളം ചാനൽ കണ്ട് 5 ലക്ഷം രൂപ വിലയുള്ള റെനോ ക്വിഡ് കാർ സമ്മാനമായി നേടാം

‘സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ ബോറടിപ്പിക്കാറുണ്ട്. പട്ടിയെ പോലെയാണ് പണിയെടുക്കുന്നത്. അതുകഴിഞ്ഞ് വന്ന് സിനിമ കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്. ഞാന്‍ ചെയ്യുന്ന ജോലി എന്റെ സാമര്‍ത്ഥ്യവും ബുദ്ധിയും കഴിവും വെച്ച്‌ ഭംഗിയായി ചെയ്യുന്നുണ്ട്. സിനിമയുടെ ഷൂട്ട് ചെയ്ത് കഴിയുമ്പോള്‍ എന്റെ ജോലി കഴിയണമെന്നാണ് ആഗ്രഹം. അത് എന്‍ജോയ് ചെയ്യാന്‍ സാധിക്കണം. എന്നാല്‍, അതിന് കഴിയാറില്ല’ – ഫഹദ് ഫാസില്‍ പറഞ്ഞു.

സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞിന്റെ തിരക്കഥയും ഛായാ​ഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

shortlink

Related Articles

Post Your Comments


Back to top button