ആലപ്പുഴ: ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി. പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതി നൽകിയത്. കഴിഞ്ഞ 14 ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ആറ് ലക്ഷം രൂപയാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നും ധാരണയായി.
read also: ചെറിയ സിനിമകൾക്ക് ആശ്വാസവുമായി ഓസ്വോ ഫിലിം ഫാക്ടറി: അജിത് സോമൻ, നിതിൻ നിബുവിൻ്റെ ‘നീതി’ തുടങ്ങുന്നു
എന്നാൽ, പരിപാടിക്ക് ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും ശ്രീനാഥ് ആവശ്യപ്പെട്ടുവെന്നും അതിനെ തുടർന്ന് 22 ലേക്ക് മാറ്റി. എന്നാൽ, വീണ്ടും പരിപാടി മാറ്റിവെക്കുവാൻ ശ്രീനാഥ് ആവശ്യപ്പെട്ടു. ഇത് കാരണം, ഉദ്ഘാടനത്തിന് ശേഷം ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് നടത്തുവാൻ കഴിഞ്ഞില്ല. ഇതുമൂലം ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ശ്രീനാഥ് ഭാസിക്കെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുമെന്ന് ക്ലബ്ബ് പാർട്ണർമാരായ സക്കീർ ഹുസ്സൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ പറഞ്ഞു.
Post Your Comments