അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളുടെ പ്രിയതാരം അപർണ ബാലമുരളിയാണ്. സംവിധായിക സുധാ കൊങ്കരയുടെ സുരറൈ പോട്രെ എന്ന ചിത്രത്തിലെ അഭിനയമാണ് അപർണയ്ക്ക് അവാർഡ് നേടിക്കൊടുത്തത്.
സുരറൈ പോട്രിന് കിട്ടിയ അംഗീകാരം മികച്ച ടീം വർക്കിന്റെ ഫലമെന്ന് അപർണ ബാലമുരളി. സംവിധായിക സുധാ കൊങ്കരയുടെ നേതൃത്വ പാടവവും എടുത്തു പറയേണ്ടതാണെന്നും ഒന്നുമറിയാതെയാണ് താൻ സിനിമയിലേക്ക് വന്നത്, ഇനിയും ഏറെ പഠിച്ച് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകണമെന്ന് ആഗ്രഹമുണ്ടെന്നും അപർണ ബാലമുരളി പറഞ്ഞു.
read also: 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്: പുരസ്കാരങ്ങളിൽ നിറഞ്ഞ് അയ്യപ്പനും കോശിയും
‘ഞാൻ അത്യാഹ്ലാദത്തിലാണ്. അവാർഡ് കിട്ടണം എന്ന് സംവിധായിക സുധ മാമിനു വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം മാം ഇതിനു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്. സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കാരണമാണ് ഞാനിപ്പോ ഇവിടെ നിൽക്കുന്നത്. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ്. ഞാൻ വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ ഒരു രംഗത്ത് വന്നത്. ‘ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല’ എന്ന എന്റെ ഡയലോഗു പോലെ തന്നെ. ഇനിയും ഒരുപാട് പഠിക്കണം നല്ല സിനിമകൾ ചെയ്യണം നല്ല കഥാപത്രങ്ങൾ ചെയ്യണം എന്നുണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി. വലിയൊരു ടീം വർക്കിന്റെ വിജയമാണ് സുരറൈ പോട്രെ. കപ്പലിന്റെ ക്യാപ്റ്റൻ സുധാ മാമിനാണ്.’- അപർണ പറഞ്ഞു.
Post Your Comments