BollywoodGeneralLatest NewsNEWS

ബാത്ത്റൂമില്‍ വീണ് ഗായകന്റെ തലയ്ക്കു പരിക്കേറ്റു, എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു

ആശുപത്രിയില്‍ എത്തിയ സുബിന്‍ ​ഗാര്‍​ഗിനെ സിടി സ്കാനിന് വിധേയനാക്കി

​ഗുവാഹത്തി: റിസോര്‍ട്ടിലെ ബാത്ത്റൂമില്‍ വീണ് ​ഗായകനും സം​ഗീത സംവിധായകനുമായ സുബീന്‍ ​ഗാര്‍​ഗിന് പരിക്കേറ്റു. ദിബ്രു​ഗഢിലുള്ള റിസോര്‍ട്ടിൽ വച്ചായിരുന്നു അപകടം. തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ തന്നെ എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ​ഗുവാഹത്തിയിലെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തിയ സുബിന്‍ ​ഗാര്‍​ഗിനെ സിടി സ്കാനിന് വിധേയനാക്കി. പരിക്ക് ​ഗുരുതരമല്ല എന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച്‌ വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

read also: കാമുകന്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു: വസ്ത്രധാരണത്തില്‍ ഇടപെടുന്ന ആളെ ഇനി പ്രേമിക്കില്ലെന്ന് അനാര്‍ക്കലി

അസ്സാമി സം​ഗീതജ്ഞനായ സുബിന്‍ ​ഗാര്‍​ഗ് ഇമ്രാന്‍ ഹഷ്മിയുടെ ​ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലെ യാ അലി, ക്രിഷ് 3-യിലെ ദില്‍ തൂ ഹി ബതാ എന്നീ ഗാനങ്ങളിലൂടെയാണ് പ്രശസ്തനായത്. സുബിന്‍ സം​ഗീതസംവിധാനം നിര്‍വഹിച്ച കാഞ്ചന്‍ജം​ഗ, മിഷന്‍ ചൈന, ദീന്‍ബന്ധു തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.

shortlink

Post Your Comments


Back to top button