മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായി വിജയ് ദേവരക്കൊണ്ട: ‘ലൈഗര്‍’ ട്രെയിലർ പുറത്തുവിട്ടു

വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. പുരി ജഗന്നാഥാണ് സിനിമയുടെ സംവിധായകൻ. തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നടൻ ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തും.

വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്’ (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ നേരത്തെ രമ്യ കൃഷ്ണൻ പുറത്തുവിട്ടിരുന്നു. യുഎസിലായിരുന്നു ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

Read Also:- ഇത് ലാൽ സിംഗ് ഛദ്ദയുടെ ലോകം: മനോഹരമായ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. ബോളിവുഡ് താരം അനന്യ പാണ്ഡെ ആദ്യമായി തെലുങ്കിലേക്കെത്തുന്നെന്ന പ്രത്യേകതയും ലൈഗറിനുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കി തെലുങ്കിനൊപ്പം ഹിന്ദിയിലും ലൈഗർ പുറത്തിറങ്ങും. കൂടാതെ, തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.

Share
Leave a Comment