Uncategorized

വിഖ്യാത സംവിധായകൻ ജാഫർ പനാഹിയെ ജയിലിലടച്ച് ഇറാൻ: പ്രതിഷേധവുമായി സിനിമ ലോകം

വിഖ്യാത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയെ അടുത്തിടെയാണ് ഇറാൻ തുറുങ്കിലടച്ചത്. ഭരണകൂടത്തെ വിമർശിച്ചെന്ന കേസിലാണ് സംവിധായകനെതിരായ നടപടി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നീ സംവിധായകരെയും അടുത്തിടെ ഇറാൻ തടവിലാക്കിയിരുന്നു.

Also Read: നാലര പതിറ്റാണ്ടിന്റെ പേടി സ്വപ്നം, ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ അവർ വീണ്ടുമെത്തുന്നു: ഹലൊവീൻ എൻഡ്‍സ് ട്രെയ്‍ലർ 

ഇപ്പോളിതാ, സംഭവത്തിൽ പ്രതിഷേധം ഉയർത്തുകയാണ് സിനിമ ലോകം. ഇറാന്റെ നടപടിക്കെതിരെ നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ രം​ഗത്തെത്തുന്നത്. ജാഫർ പനാഹിയെ അറസറ്റ് ചെയ്ത സംഭവം തീർത്തും ഭയാനകവും ലജ്ജാവഹവുമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.

‘ജാഫർ പനാഹി ഒരു അസാമാന്യ ചലച്ചിത്രകാരനാണ്. അദ്ദേഹത്തെ തടങ്കലിലാക്കിയിരിക്കുകയാണ്. സർക്കാർ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിന് മറ്റ് രണ്ട് സിനിമ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അറസ്റ്റുകളെയും അതോടൊപ്പം ഇറാനിലെ കലാകാരന്മാർക്കെതിരായ അടിച്ചമർത്തലിനെയും നാം ശക്തമായി അപലപിക്കണം’, എഴുത്തുകാരി തസ്ലിമ നസ്രീൻ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button