വിഖ്യാത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയെ അടുത്തിടെയാണ് ഇറാൻ തുറുങ്കിലടച്ചത്. ഭരണകൂടത്തെ വിമർശിച്ചെന്ന കേസിലാണ് സംവിധായകനെതിരായ നടപടി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നീ സംവിധായകരെയും അടുത്തിടെ ഇറാൻ തടവിലാക്കിയിരുന്നു.
ഇപ്പോളിതാ, സംഭവത്തിൽ പ്രതിഷേധം ഉയർത്തുകയാണ് സിനിമ ലോകം. ഇറാന്റെ നടപടിക്കെതിരെ നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. ജാഫർ പനാഹിയെ അറസറ്റ് ചെയ്ത സംഭവം തീർത്തും ഭയാനകവും ലജ്ജാവഹവുമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.
‘ജാഫർ പനാഹി ഒരു അസാമാന്യ ചലച്ചിത്രകാരനാണ്. അദ്ദേഹത്തെ തടങ്കലിലാക്കിയിരിക്കുകയാണ്. സർക്കാർ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിന് മറ്റ് രണ്ട് സിനിമ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അറസ്റ്റുകളെയും അതോടൊപ്പം ഇറാനിലെ കലാകാരന്മാർക്കെതിരായ അടിച്ചമർത്തലിനെയും നാം ശക്തമായി അപലപിക്കണം’, എഴുത്തുകാരി തസ്ലിമ നസ്രീൻ ട്വീറ്റ് ചെയ്തു.
Post Your Comments