CinemaGeneralLatest News

നാലര പതിറ്റാണ്ടിന്റെ പേടി സ്വപ്നം, ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ അവർ വീണ്ടുമെത്തുന്നു: ഹലൊവീൻ എൻഡ്‍സ് ട്രെയ്‍ലർ 

ഹോളിവുഡ് ഹൊറർ ചിത്രങ്ങളിൽ ഏറ്റവുമധികം പ്രേക്ഷകരെ നേടിയ ഫ്രാഞ്ചൈസിയാണ് ഹലൊവീൻ. പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്ന ഫ്രാഞ്ചൈസി അവസിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഹലൊവീൻ എൻഡ്സ് എന്ന ചിത്രത്തോടെ ഈ ഫ്രാഞ്ചൈസി അവസാനിക്കുമെന്നാണ് അണിയറക്കാർ പറയുന്നത്. ഇപ്പോളിതാ, ഹലൊവീൻ എൻഡ്സ് എന്ന ചിത്രത്തിന്റെ ട്രെയ്‍ലർ  റിലീസായിരിക്കുകയാണ്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് ട്രെയ്‍ലർ പുറത്തുവിട്ടത്.

Also Read: ‘ചെക്കൻ വേറെ ട്രാക്കാണ്’: പ്രണവിന്റെ സാഹസിക വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഡേവിഡ് ഗോർഡൻ ഗ്രീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോൾ ബ്രാഡ് ലോഗൻ, ക്രിസ് ബേണിയർ, ഡാനി മക്ബ്രൈഡ്, ഡേവിഡ് ഗോർഡൻ ഗ്രീൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാമി ലീ കർട്ടിസ് അവതരിപ്പിക്കുന്ന ലൌറി സ്ട്രോഡും ജെയിംസ് ജൂഡ് കോർട്ട്നിയുടെ മൈക്കിൾ മേയേഴ്സും തമ്മിലുള്ള അന്തിമ പോരാട്ടം ഈ ചിത്രത്തിൽ സംഭവിക്കുമെന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. ആദ്യ ചിത്രം മുതൽ കർട്ടിസ് ആണ് ലൌറി സ്ട്രോഡിനെ അവതരിപ്പിക്കുന്നത്. ലോക സിനിമ ചരിത്രത്തിൽ തന്നെ ഇത്രയും കാലം ഒരു അഭിനേതാവ് ഒരേ കഥാപാത്രത്തെ തുടർച്ചയായി അവതരിപ്പിക്കുന്നത് ഹലൊവീൻ ഫ്രാഞ്ചൈസിയുടെ റെക്കോർഡ് ആണ്.

കഴിഞ്ഞ വർഷം പുറത്തെത്തിയ ഹലൊവീൻ കിൽസ് ആണ് ഈ ഫ്രാഞ്ചൈസിയിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ജോൺ കാർപെൻററുടെ സംവിധാനത്തിൽ 1978ൽ പുറത്തുവന്ന ഹലൊവീനിൽ നിന്നുതുടങ്ങി നാലര പതിറ്റാണ്ട് സിനിമ പ്രേമികളുടെ ഉറക്കം കളഞ്ഞ ഫ്രാഞ്ചൈസിക്കാണ് ഹലൊവീൻ എൻഡ്‍സ് എന്ന ചിത്രത്തോടെ അവസാനമാകുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button