
സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത സുരേഷും ഗോപി സുന്ദറും. കഴിഞ്ഞ ദിവസം ഇരുവരും പഴനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. പളനി മുരുഗനിക്ക് ഹരോ ഹരാ എന്ന ക്യാപ്ഷനോടെ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്. പതിവ് പോലെ ചിത്രത്തിന് താഴെ ഗോപി സുന്ദറിനേയും അമൃതയേയും വിമര്‍ശിച്ചുള്ള കമന്റുകളുമായി ചിലർ എത്തി.
read also: ഇത് ലാൽ സിംഗ് ഛദ്ദയുടെ ലോകം: മനോഹരമായ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ
‘താലികെട്ടിയ സ്വന്തം ഭാര്യയേയും സ്വന്തം മക്കളേയും തള്ളിക്കളഞ്ഞ് കണ്ടവളുമാരുടെ കൂടെ കൂത്താട്ട് നാടകം കളിക്കുന്ന ഇവനൊക്കെ നാളെ പെരുവഴി തന്നെയാണ് ശരണം’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അപ്പോ ആ വഴിയില്‍ കാണാമെന്നായിരുന്നു ഗോപി സുന്ദര്‍ കമന്റിന് മറുപടി നല്‍കിയത്.
Post Your Comments