CinemaGeneralIndian CinemaKollywoodLatest News

മൃഗങ്ങൾ മാത്രം കഥാപാത്രങ്ങളാകുന്ന സിനിമ: പരീക്ഷണ ചിത്രവുമായി പാർത്ഥിപൻ

നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് പാർത്ഥിപൻ. വ്യത്യസ്തമായ സിനിമകളാണ് പാർത്ഥിപന്റെ സംവിധാനത്തിൽ ഇതുവരെ റിലീസായത്. അവസാനമായി എത്തിയ ‘ഇരവിൻ നിഴൽ’ എന്ന സിനിമയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലോകത്തിലെ ആദ്യ നോൺ ലീനിയർ സിംഗിൾ ഷോട്ട് ചിത്രമായിരുന്നു ‘ഇരവിൻ നിഴൽ’.

ഇപ്പോളിതാ, പുതുമയാര്‍ന്ന ഒരു ആശയവുമായി പാര്‍ത്ഥിപന്‍ വീണ്ടും എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മൃഗങ്ങൾ മാത്രമായിരിക്കും കഥാപാത്രങ്ങളാവുക എന്നാണ് വിവരം. ഒരു മനുഷ്യൻ പോലും സിനിമയിൽ അഭിനയിക്കില്ല. യാതൊരു അനിമേഷൻ സാധ്യതകളുമില്ലാതെയായിരിക്കും സിനിമ ഒരുക്കുക.

Also Read: ‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല’: ‘കടുവ’ സിനിമയ്‌ക്കെതിരെ കുറുവച്ചൻ

2019ൽ അദ്ദേഹം സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. ഏക അഭിനേതാവ് മാത്രം അഭിനയിച്ച മൂന്നാമത്തെ തെന്നിന്ത്യൻ ചിത്രമാണ് ‘ഒത്ത സെരുപ്പ് സൈസ് 7’.

shortlink

Related Articles

Post Your Comments


Back to top button