GeneralLatest NewsMollywoodMovie GossipsNEWS

നിത്യ മേനോന്റെ വരന്‍ ആര്? ഇടവേള ബാബുവും ആറാട്ട് അണ്ണനും ഉണ്ണി മുകുന്ദനും ലിസ്റ്റിൽ, ചർച്ചയുമായി സോഷ്യൽ മീഡിയ

'ഏതാപ്പോ മലയാള സിനിമേലേ കെട്ടാത്ത പ്രമുഖന്‍'

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച നടി നിത്യ മേനോന്റെ വരൻ ആരാണ് എന്നാണ്. തെന്നിന്ത്യൻ നായിക നിത്യ മേനോന്‍ വിവാഹിതയാവുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഈ ചർച്ച ആരംഭിച്ചത്.

‘നിത്യ വിവാഹിതയാവുന്നു, വരന്‍ പ്രമുഖ നടന്‍’ എന്ന രീതിയിൽ പുറത്തു വന്ന വാര്‍ത്തയ്ക്ക് താഴെ മലയാളികള്‍ അവരുടെ ഭാവനയ്ക്ക് ഇണങ്ങുന്ന രീതിയില്‍ നിത്യയ്ക്ക് അനുയോജ്യരായ വരന്‍മാരെ നിര്‍ദ്ദേശിക്കുകയാണ്. അതില്‍ ഇടവേള ബാബു മുതല്‍ യുവനടന്മാര്‍ക്കിടയില്‍ അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ പേര് വരെ ഉയരുന്നുണ്ട്.

read also: ‘വീണ നായർ വിവാഹ മോചിതയായി’: സോഷ്യൽ മീഡിയയിൽ വാർത്ത വൈറൽ

‘ഏതാപ്പോ മലയാള സിനിമേലേ കെട്ടാത്ത പ്രമുഖന്‍, മലയാളസിനിമയില്‍ ഇനി കെട്ടാന്‍ ബാക്കിയുള്ള പ്രമുഖനായിട്ട് ഇടവേള ബാബു മാത്രമല്ലേ ഉള്ളൂ? ഒരു നിമിഷം ആറാട്ട് അണ്ണന്‍ സന്തോഷ് വര്‍ക്കി ആയിരിക്കുമോ എന്ന് ഒരു ശങ്ക വന്നു പോയി’- എന്നിങ്ങനെയുള്ള കമന്റുകള്‍ നിറയുന്നു.

എന്നാല്‍, താന്‍ വിവാഹിതയാവുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാത്തതെന്നുമാണ് നിത്യ മേനോന്റെ പ്രതികരണം.

ഇന്ദു വി.എസ് സംവിധാനം ചെയ്ത 19(1)എ ആണ് നിത്യ മേനോന്റെ പുതിയ ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button