തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സിന് നൽകിയിരുന്നത്. എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ വിവാഹത്തിനെത്തിയ അതിഥികളുടെ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് പിന്മാറിയത്.
Also Read: ‘പഴനി മുരുകന് ഹരോഹര’: പഴനി നടയിൽ വരണമാല്യം ചാര്‍ത്തി അമൃത സുരേഷും ഗോപി സുന്ദറും
ഇപ്പോളിതാ, താരദമ്പതികൾക്ക് നെറ്റ്ഫ്ലിക്സ് നോട്ടീസ് അയച്ചെന്ന വിവരമാണ് പുറത്ത് വരുന്നത്. വിവാഹത്തിന്റെ ചെലവുകളെല്ലാം നെറ്റ്ഫ്ലിക്സാണ് വഹിച്ചത്. വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയതിനാൽ തങ്ങൾക്ക് തുക മടക്കി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു നയൻതാര – വിഘ്നേഷ് വിവാഹം നടന്നത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ എസ് രവികുമാർ, നിർമ്മാതാവ് ബോണി കപൂർ തുടങ്ങിയവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു.
Post Your Comments