CinemaGeneralIndian CinemaLatest NewsMollywood

ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന കിങ്ങിണിക്കൂട്ടം റിലീസിന് ഒരുങ്ങുന്നു

ക്യാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമൺ, മോൻസി പനച്ചുമൂട്ടിൽ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. നവാഗതനായ പ്രവീൺ ചന്ദ്രനാണ് ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായി. സിനിമ ഉടൻ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

Also Read:  അഭ്യൂഹങ്ങൾക്ക് വിട: പ്രമുഖ നടനുമായി വിവാഹം?, പ്രതികരണവുമായി നിത്യ മേനോന്‍

യുവപ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഒരു ക്യാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർത്ഥികളായ ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള കരാർ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. പ്രമുഖ നടൻ ഇന്ദ്രൻസ് ഒരു കോളേജ് ക്യാൻ്റീൻ നടത്തിപ്പുകാരൻ്റെ വ്യത്യസ്തമായ വേഷത്തിലാണ് സിനിമയിൽ എത്തുന്നത്.

കോളേജിലെ ഒരു ഹീറോയാണ് സുമിത്ത്. ഡാനി കോളേജിലെ വില്ലനും. സുന്ദരിയായ വീണയെ ഡാനി സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇതിൽ നിന്ന് രക്ഷനേടുന്നതിനായി സുമിത്തുമായി വീണ ഒരു പ്രണയക്കരാർ ഉണ്ടാക്കുകയാണ്. തുടർന്ന് കോളേജ് ക്യാമ്പസിൽ ഉണ്ടായ സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

രഞ്ജിത്ത് രാജ്, ജയൻ ചേർത്തല, ശരത്ത് ചന്ദ്രൻ, കൊല്ലം ഷാ, സന്തോഷ് മാരമൺ, ഡിനി ഡാനിയേൽ, ഹരീഷ് പൈങ്കിളി, തരിയൻ ജോർജ്, വരുൺ, മധു പട്ടത്താനം, ആര്യ ദേവി, ഉഷ ടി ടി, ബിജിന, മെറിൻ ആൻ കോശി, ബേബി നിഥുന സുനിൽ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. കായംകുളം, മൂന്നാർ, ഓച്ചിറ, കോഴഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചിത്രീകരിച്ച കിങ്ങിണിക്കൂട്ടം ഉടൻ റിലീസ് ചെയ്യും.

ഡിഒപി – അരുൺ സിത്താര, എഡിറ്റർ – ബിബിൻ വിഷ്വൽ ഡോൺസ്, ഗാനരചന – രാജീവ് ആലുങ്കൽ, ശ്രീനാഥ് അഞ്ചൽ, രമ അന്തർജനം, ആലാപനം – പി ജയചന്ദ്രൻ, വിധു പ്രതാപ്, പ്രദീപ് മാരാരി, സംഗീതം – സജീവ് മംഗലത്ത്, ആർട്ട് – ബിജു തിരുവനന്തപുരം, സുമോദ് കോഴഞ്ചേരി, ബിജിഎം – അനിൽ ഗോപാൽ, മേക്കപ്പ് -സുരേഷ് തഴക്കര, ലിവിഷ, പ്രൊഡക്ഷൻ കൺട്രോളർ – നൂർ ഓച്ചിറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അജയൻ കരവാളൂർ, ആക്ഷൻ – ഡ്രാഗൺ ജിറോഷ്, സഹസംവിധാനം – ഉണ്ണി വിജയമോഹൻ, നിഥീഷ് നടരാജ്, അഖിൽ, ജോബി, സ്റ്റിൽ – ജയമോഹൻ, പിആർഒ- അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button