CinemaGeneralIndian CinemaLatest NewsMollywood

‘നല്ല കഥാപാത്രങ്ങൾ പരി​ഗണിക്കും, അഹങ്കാരമല്ല ആഗ്രഹമാണ് ‘: അടൂർ, ഹരിഹരൻ, ജോഷി എന്നിവരോട് ഹരീഷ് പേരടി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് നടൻ ആരാധക മനസ്സിലേക്ക് കയറിക്കൂടിയത്. സമൂഹ മാധ്യമങ്ങളിലും ഹരീഷ് സജീവമായ ഇടപെടലുകൾ നടത്താറുണ്ട്. ഇപ്പോളിതാ, നടൻ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ വ്യത്യസ്ത ​ഗെറ്റപ്പിലുള്ള ഫോട്ടോയാണ് ഹരീഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.‌‌

Also Read: ചിമ്പുവിന്റെ ‘മാനാട്’ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു, നായകനാകാൻ റാണ ദഗുബാട്ടി

53 വയസായ തനിക്ക് നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസിലേക്കും 70 വയസിലേക്കും മാറാൻ സാധിച്ചിട്ടുണ്ടെന്നാണ് ഹരീഷ് പറയുന്നത്. ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ, ജോഷി തുടങ്ങിയ വലിയ സംവിധായകരുടെ സിനിമ അഭിനയ ആലോചനകൾ ക്ഷണിക്കുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ ഹരീഷിന്റെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചു…നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്…ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു..നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല…ആഗ്രഹമാണ്…സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ..ഇത്തരം തുറന്ന് പറച്ചിലുകൾ ആണ് എനിക്കിഷ്ടം…എന്ന്…അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി…ഹരീഷ് പേരടി..

shortlink

Related Articles

Post Your Comments


Back to top button