![](/movie/wp-content/uploads/2022/07/tamannaah_710x400xt.webp)
തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ബബ്ലി ബൗണ്‍സര്‍’. ‘ബബ്ലി’ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്. മധുര് ഭണ്ടാര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമന്നയെ കൂടാതെ സൗരഭ് ശുക്ല, അഭിഷേക് ബജാജ്, സഹില്‍ വൈദ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ജംഗ്ലീ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read: റോക്കട്രി: ദ നമ്പി എഫക്ട് ആമസോൺ പ്രൈമിൽ, ഒടിടി റിലീസ് പ്രഖ്യാപിച്ചു
ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബര്‍ 23ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.
അതേസമയം, തമന്നയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘ബോലെ ചുഡിയൻ’, ‘പ്ലാൻ എ പ്ലാൻ ബി’, ‘അരുണിമ ശർമ്മയുടെ വെബ് സീരീസായ ‘ജീ കർദ’, തെലുങ്ക് ചിത്രമായ ‘ഭോല ശങ്കർ’ എന്നിവയാണ് നടി അടുത്തതായി അഭിനയിക്കുന്ന ചിത്രങ്ങൾ.
Post Your Comments