ചിമ്പുവിന്റെ ഹിറ്റ് ചിത്രം ‘മാനാട്’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. സുരേഷ് പ്രൊഡക്ഷൻസ് ആണ് ‘മാനാടി’ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 12 കോടി രൂപയ്‍ക്കാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് പ്രേക്ഷകരുടെ അഭിരുചി കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ വരുത്തിയാകും റീമേക്ക് ചിത്രം ഒരുക്കുക എന്നാണ് റിപ്പോർട്ട്. മാധ്യമങ്ങളോട് സംസാരിക്കവേ നാഗ ചൈതന്യയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. റാണ ദഗുബാട്ടി ആണ് ചിത്രത്തില്‍ നായകനാകുക എന്നും നാഗ ചൈതന്യ വ്യക്തമാക്കി.
Also Read: ലിജു കൃഷ്‌ണയ്ക്കെതിരായ പീഡനക്കേസ്: പടവെട്ട് സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ഹർജി തള്ളി
സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം വെങ്കട് പ്രഭു ആണ് സംവിധാനം ചെയ്‍തത്. ‘അബ്‍ദുള്‍ ഖാലിഖ്’ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ചിമ്പു അഭിനയിച്ചത്. എസ് ജെ സൂര്യയാണ് പ്രതിനായക കഥാപാത്രമായ ‘ഡിസിപി ധനുഷ്‍കോടി’ എന്ന കഥാപാത്രമായി എത്തിയത്. കല്യാണി പ്രിയദര്‍ശന്‍ ആണ് സിനിമയിൽ നായികയായെത്തിയത്. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. റിച്ചാര്‍ഡ് എം നാഥനാണ് ഛായാഗ്രഹണം. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് സിനിമ നിർമ്മിച്ചത്.
Post Your Comments