‘കൊട്ട മധു’: കാപ്പയിലെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് ചിത്രം പറയുന്നത്.

ഇപ്പോളിതാ, ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്.

Read Also:- ‘മഹാവീര്യർ’ ഐഎംഡിബി പട്ടികയില്‍ ഒന്നാമത്: പിന്നിലാക്കിയത് ബോളിവുഡ് സിനിമകളെ

ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യര്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share
Leave a Comment