ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ മികച്ച സംവിധായകൻ എന്ന പേര് ലോകേഷ് കനകരാജ് സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷിന്റ സംവിധാനത്തിലൊരുങ്ങിയ വിക്രം തെന്നിന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം മറികടന്നിരുന്നു. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ഇപ്പോളിതാ, ലോകേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. സൽമാൻ ഖാനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് വിവരം. സിനിമയുടെ അവസാനഘട്ട ചർച്ചകൾ നടക്കുകയാണ്. ലോകേഷ് മറ്റു ചിത്രങ്ങളുടെ തിരക്കുകളിലാണെന്നും, അത് കഴിഞ്ഞാൽ ഉടൻ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന.
Also Read: നിവിൻ പോളിയുടെ മഹാവീര്യർ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
വിജയ് നായകനാകുന്ന ദളപതി 67 ആണ് ലോകേഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് വിവരം.
Post Your Comments