തെലുങ്ക് ചിത്രത്തിൽ നിന്ന് കാര്‍ത്തിക് ശങ്കര്‍ പുറത്ത്: ശ്രീധർ ഗാഥെ സംവിധായകനെന്ന് റിപ്പോർട്ട്

വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും മലയാളികൾക്ക് പരിചിതനായ താരമാണ് കാർത്തിക് ശങ്കർ. കാർത്തിക് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ വാർത്ത ആരാധകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ കാർത്തിക് ശങ്കറല്ല ചിത്രത്തിന്റെ സംവിധായകൻ എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ‌

സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ സംവിധായക സ്ഥാനത്ത് ശ്രീധർ ഗാഥെ എന്നയാളുടെ പേരാണ് ഉയരുന്നത്. ‘നീനു മീക്കു ഭാഗ കാവൽസിന വാദിനി’ എന്ന തെലുങ്ക് ചിത്രത്തിൽ നിന്ന് കാർത്തിക് മാറാനുണ്ടായ കാരണം വ്യക്തമല്ല. സെപ്തംബര്‍ ഒമ്പതിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ വാർത്ത വരുന്നത്.

Also Read: മന്ത്രി ഇടപെട്ടു: നടന്‍ രാജ്‌മോഹന്റെ ഭൗതിക ശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

കിരണ്‍ അബ്ബാവാരമാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. തെലുങ്കിലെ പ്രമുഖ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ മകള്‍ കോടി ദിവ്യയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയിൽ നടന്ന സിനിമയുടെ പൂജയില്‍ കാര്‍ത്തിക് ശങ്കര്‍ പങ്കെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണ വേളയിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ സംവിധായക തൊപ്പിയണിഞ്ഞ കാര്‍ത്തിക് ശങ്കറുമുണ്ടായിരുന്നു. പിന്നീട് എപ്പോളാണ് മാറ്റം ഉണ്ടായതെന്ന് വ്യക്തമല്ല.

 

Share
Leave a Comment