ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ജാൻവി കപൂർ. ‘കൊലമാവ് കോകില’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘ഗുഡ് ലക്ക് ജെറി’യാണ് ജാന്‍വിയുടെ പുതിയ ചിത്രം. സിദ്ധാര്‍ഥ് സെന്‍ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍ റായ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Also Read: സൂര്യയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത: സൂരരൈ പോട്രും ജയ് ഭീമും തിയേറ്ററുകളിൽ പ്രദർശിപ്പിക്കും
ഇപ്പോളിതാ, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ ജാൻവി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള തെന്നിന്ത്യന്‍ സംവിധായകരെ പറ്റിയാണ് ജാൻവി പറയുന്നത്. അല്‍ഫോന്‍സ് പുത്രനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ‘പ്രേമം’ ഇഷ്ട ചിത്രമാണെന്നുമാണ് താരം പറഞ്ഞത്.
അതേസമയം, ജയകുമാരി ജെറി എന്നാണ് ‘ഗുഡ് ലക്ക് ജെറി’യില്‍ ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്തുവാന്‍ തുടങ്ങുന്നതും പിന്നീടുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പങ്കജ് മേത്തയുടേതാണ് തിരക്കഥ.
Post Your Comments