AwardsGeneralKeralaNEWS

ജെ.സി ഡാനിയേല്‍ പുരസ്‌കാരം: മികച്ച നടൻ ജോജു ജോർജ്, നടി ദുർഗ കൃഷ്ണ

13 ആമത് ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോജു ജോർജ് ആണ് മികച്ച നടൻ. ദുർഗ കൃഷ്ണ മികച്ച നടി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ ജോജുവിന്റെ പ്രകടനത്തിനാണ് പുരസ്കാരം. ഉടൽ എന്ന ചിത്രത്തിലെ പ്രകടനമാണ് ദുർഗ കൃഷ്ണയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. കൃഷാന്ദ് ആർ.കെ നിർമ്മിച്ച് സംവിധാനം ചെയ്ത ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. ആർ ശരത്ത് അദ്ധ്യക്ഷനും, വിനു എബ്രഹാം, വി.സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സംവിധായകൻ: അഹമ്മദ് കബീർ (മധുരം)

മികച്ച രണ്ടാമത്തെ ചിത്രം: ഋ

മികച്ച സ്വഭാവനടൻ: രാജു തോട്ടം (ഹോളി ഫാദർ)

മികച്ച സ്വഭാവനടി: നിഷ സാരംഗ് (പ്രകാശൻ പറക്കട്ടെ)

മികച്ച ഛായാഗ്രഹകൻ: ലാൽ കണ്ണൻ (തുരുത്ത്)

മികച്ച തിരക്കഥാകൃത്ത്: ചിദംബരം എസ് പൊതുവാൾ (ജാൻ എ മൻ)

മികച്ച അവലംബിത തിരക്കഥ: ഡോ. ജോസ് കെ മാനുവൽ (ഋ)

 

shortlink

Related Articles

Post Your Comments


Back to top button