CinemaGeneralIndian CinemaLatest NewsMollywood

കാരൂരിന്റെ പൊതിച്ചോറ് സിനിമയാകുന്നു: ഹെഡ്മാസ്റ്റർ ജൂലായ് 29ന് തിയേറ്ററിലെത്തും

ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ എന്ന ചിത്രം ജൂലായ് 29ന് തിയേറ്ററുകളിലെത്തും. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ നാളുകളിൽ, സ്കൂൾ അധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരു അധ്യാപകന്റെ ജീവിത കാഴ്ച്ചകളിലൂടെയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്.

ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം നടി ജലജയുടെ മകൾ ദേവിയും പ്രധാന വേഷത്തിൽ എത്തുന്നു. ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സഞ്ജു ശിവറാം, ജഗദീഷ്, മധുപാൽ, പ്രേംകുമാർ, ശങ്കർ രാമകൃഷ്ണൻ, ബാലാജി, കാലടി ജയൻ, പൂജപ്പുര രാധാകൃഷ്ണൻ, ശിവൻ സോപാനം, പ്രതാപ്കുമാർ, മഞ്ജു പിള്ള , സേതുലക്ഷ്മി, മിനി, ദർശന ഉണ്ണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

നിർമ്മാണം – ശ്രീലാൽ ദേവരാജ്, തിരക്കഥ, സംഭാഷണം – രാജീവ് നാഥ്, കെ ബി വേണു, ഛായാഗ്രഹണം – പ്രവീൺ പണിക്കർ, എഡിറ്റിംഗ് – ബീനാപോൾ, ഗാനരചന – പ്രഭാവർമ്മ, സംഗീതം – കാവാലം ശ്രീകുമാർ, ആലാപനം – പി ജയചന്ദ്രൻ, നിത്യാ മാമ്മൻ, പശ്ചാത്തല സംഗീതം – റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം – ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, സ്റ്റിൽസ് – വി വി എസ് ബാബു, പിആർഒ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button