ഉപചാരപൂർവ്വം ഗുണ്ടജയൻ വീണ്ടും വരുന്നു: രണ്ടാം ഭാ​ഗം ഒരുങ്ങുന്നതായി സംവിധായകൻ

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ടജയൻ. കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. അരുൺ വൈഗ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അരുൺ വൈഗ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘സീൻ ഒന്ന് ജയന്റെ വീട്’ എന്ന് തുടങ്ങുന്ന തിരക്കഥയുടെ കയ്യെഴുത്ത് കോപ്പിയുടെ ആദ്യ പേജും അരുൺ പങ്കുവച്ചിട്ടുണ്ട്.

ഫെബ്രുവരി 26ന് റിലീസിനെത്തിയ ഉപചാരപൂർവ്വം ഗുണ്ടജയൻ നടൻ സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം കൂടിയായിരുന്നു. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നാലെ ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയും സിനിമയെത്തി.

Also Read: ഡോൺ മാക്സിന്റെ ടെക്നോ ത്രില്ലർ: അറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രാജേഷ് വർമ്മയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗർ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോൻ, നയന, പാർവതി, ഷൈലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു.

Share
Leave a Comment