CinemaGeneralLatest News

18 വർഷത്തിന് ശേഷം ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വിവാഹിതരായി

ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വിവാഹിതരായി. ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം. ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികളുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ജെന്നിഫര്‍ നേരത്തെ അറിയിച്ചിരുന്നു.

Also Read: പത്തൊമ്പതാമത്തെ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്: ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു

2002ൽ പുറത്തിറങ്ങിയ ഗിഗ്ലി എന്ന ചിത്രത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും കണ്ടുമുട്ടുന്നത്. 2003ൽ ഇരുവരും വിവാഹതരാകുമെന്ന വാർത്ത പുറത്തുവന്നുവെങ്കിലും 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇതേ വര്‍ഷം ജൂണില്‍ ജെന്നിഫർ  ഗായകന്‍ മാര്‍ക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008ല്‍ ഈ ദമ്പതിമാർക്ക് മാക്‌സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു.

2005ല്‍ ബെന്‍ നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചു. പിന്നീട് 2017ൽ ഇരുവരും വിവാഹമോചിതരായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. നെവാഡയിൽ വച്ച് വിവാഹ ലൈസൻസ് നേടിയ ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 2022 ഏപ്രിലിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button