CinemaGeneralIndian CinemaLatest NewsMollywood

യുവതാരങ്ങളെ അണിനിരത്തി ക്യാംപസ് ത്രില്ലർ: കളർഫുള്ളായി ‘ഹയ’ പോസ്റ്റർ

‘പ്രിയം’, ‘ഗോഡ്സ് ഓൺ കൺട്രി’ എന്നീ സിനിമകൾ ഒരുക്കിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹയ’. കാലിക പ്രാധാന്യമുള്ള ശക്തമായ ഒരു പ്രമേയമാണ്‌ സിനിമ കൈകാര്യം ചെയ്യുന്നത്‌. പുതിയ കാലത്തെ ക്യാംപസിന്റെ കഥയാണ് സിനിമ പറയുന്നത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ്‌ ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വളരെ കളർഫുൾ ആയ പോസ്റ്റർ ആണ് റിലീസ് ആയിരിക്കുന്നത്. ഗുരു സോമസുന്ദരം, ഇന്ദ്രൻസ്‌, ലാൽ ജോസ്‌, ജോണി ആന്റണി, ശ്രീധന്യ, ശ്രീകാന്ത്‌ മുരളി, ബിജു പപ്പൻ, ശ്രീരാജ്‌, അക്ഷയ ഉദയകുമാർ, ലയ സിംസൺ, വിജയൻ കാരന്തൂർ, സണ്ണി സരിഗ തുടങ്ങിയ താരനിരയ്ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Also Read: സെവൻസിനടി, പൂരത്തിനടി, തിയേറ്ററിലടി, പെരുന്നാളിനടി: പലവിധം തല്ലുകളുടെ പൂരവുമായി ‘തല്ലുമാല’ ട്രെയ്‍ലർ എത്തി

മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി സംഗീതം പകരുന്നത്. സിജു സണ്ണിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു

 

shortlink

Related Articles

Post Your Comments


Back to top button