‘അങ്ങനെയുള്ള ബന്ധങ്ങള്‍ അവിടെ വെച്ചുതന്നെ അവസാനിപ്പിച്ചു തിരികെ വരുകയാണ് പതിവ്’: ഗായത്രി സുരേഷ്

കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാളി താരമാണ് ഗായത്രി സുരേഷ്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സ്വന്തം നിലപാട് തുറന്നുപറഞ്ഞതിലൂടെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി. പ്രണവ് മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഗായത്രിയ്‌ക്കെതിരായ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നത്. ഇപ്പോള്‍ താരം തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

തനിക്ക് അറേഞ്ച്ഡ് മാരേജിനോട് താത്പ്പര്യമില്ലെന്ന് ഗായത്രി സുരേഷ് തുറന്നു പറയുന്നു. ‘കല്യാണ പ്രായമായെന്നാണ് അമ്മ പറയുന്നത്. വിവാഹം നടത്താന്‍ വേണ്ടി ഒരാളെ കല്യാണം കഴിക്കാന്‍ താത്പ്പര്യമില്ല. ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുന്നതാണ് താല്പര്യം,’ ഗായത്രി പറഞ്ഞു.

‘സ്‌ക്രിപ്റ്റ് പോലുമാകാത്ത കാലത്ത് പ്രേമം ഹിറ്റാകുമെന്ന് വിശ്വസിക്കുകയും, ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് അൽഫോൺസ്’

ഇതിനിടെ, സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ആശയത്തെക്കുറിച്ചും താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. ഒരേ കാഴ്ചപ്പാട് ഉള്ള വ്യക്തികള്‍ ഒരുമിച്ചാല്‍ മാത്രമേ ഈ ചിന്ത വര്‍ക്കൗട്ട് ആവൂ എന്നും, ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒരേ ചിന്താഗതിയുള്ള ആളുകള്‍ ധാരണയില്‍ എത്തണമെന്നും ഗായത്രി പറയുന്നു. ശാരീരികമായ ബന്ധങ്ങളെ കുറിച്ച് ഒന്നും താന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ലെന്നും ഗായത്രി കൂട്ടിച്ചേർത്തു.

മീടൂ പോലുള്ള അനുഭവങ്ങള്‍ ഇതുവരെ സിനിമയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍, അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചില ആളുകള്‍ ചോദിച്ചിട്ടുണ്ടെന്നും ഗായത്രി വെളിപ്പെടുത്തി. അങ്ങനെയുള്ള ബന്ധങ്ങള്‍ അവിടെ വെച്ചുതന്നെ അവസാനിപ്പിച്ചു തിരികെ വരുകയാണ് പതിവെന്നും താരം വ്യക്തമാക്കി.

 

Share
Leave a Comment