CinemaGeneralIndian CinemaLatest NewsMollywood

സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള ചെലവ് വഹിച്ചു, കള്ളക്കേസാണിത്, കോടതിയെ സമീപിക്കും: ബാബുരാജ്

സിനിമ നിർമ്മാണത്തിന്റെ പേരിൽ പണം തട്ടിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണ് കേസെടുത്തത്. കൂദാശ എന്ന സിനിമയുടെ പേരിൽ 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി.

ഇപ്പോളിതാ, ഈ പരാതിക്കെതിരെ ബാബുരാജ് രം​ഗത്തെത്തിയിരിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിനിമയുമായി ബന്ധമില്ലാത്ത വാണിയെ കേസിലേക്ക് വലിച്ചിടുകയാണെന്നും ബാബുരാജ് വ്യക്തമാക്കി. കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്നും എന്ത് വന്നാലും തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നും ബാബു രാജ് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Also Read: യുവതാരങ്ങളെ അണിനിരത്തി ക്യാംപസ് ത്രില്ലർ: കളർഫുള്ളായി ‘ഹയ’ പോസ്റ്റർ

ബാബുരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ “കൂദാശ” സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ account വഴി ആണ് ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല എല്ലാം റിലീസ്‌ ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ clearence സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തിൽ flex board വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും
2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം… ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ “നിലപാടുകളിൽ “ഞാൻ ഉറച്ചു നില്കും.

shortlink

Related Articles

Post Your Comments


Back to top button