കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും സംവിധായകൻ ആഷിഖ് അബുവും റിമ കല്ലിങ്കലും വന്നില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. യോഗത്തിലേക്ക് വിളിച്ചിട്ടും എന്തോ കാരണം പറഞ്ഞ് ഇരുവരും ഒഴിഞ്ഞെന്നും രഞ്ജിത് മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു. പ്രതിഷേധയോഗം നടത്താൻ മമ്മൂട്ടിയോടും ഇന്നസെന്റിനോടും പറഞ്ഞത് താനാണെന്നും, താനും രഞ്ജി പണിക്കരും ചേർന്ന് ഓരോരുത്തരെയും ക്ഷണിക്കുക ആയിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.
read also: ‘എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല’: അനൂപ് മേനോനോട് നിർമൽ പാലാഴി
രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഈ സംഭവം നടന്നപ്പോൾ ഞാൻ അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെൻറിനോടും പബ്ലിക്കിന്റെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താൽ പോരേ എന്നാണ്. പ്രസ് റിലീസൊക്കെ കീറി എറിഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് ഞാനും രഞ്ജി പണിക്കരും ചേർന്ന് വിളിച്ചുവരുത്തിയതാണ് എല്ലാവരേയും.’
‘അതിനകത്ത്, മറ്റൊരു നടിയായ പെൺകുട്ടി പറഞ്ഞത്, ഇതിൽ ഗൂഢാലോചനയുണ്ടെന്നാണ്. അന്ന് ഞാൻ ആദ്യം വിളിച്ചവരുടെ കൂട്ടത്തിൽപ്പെട്ടവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. പക്ഷേ അവരെന്തോ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിൽ കൂടുതൽ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാനൊന്നും തനിക്ക് വയ്യ’- രഞ്ജിത് പറഞ്ഞു.
Post Your Comments