
നടൻ അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് ‘പദ്മ’. ഈ ചിത്രത്തെക്കുറിച്ചു നടൻ നിർമൽ പാലാഴി പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
read also: ‘ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കും’: വിവേക് അഗ്നിഹോത്രി
‘എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല. നിങ്ങൾ ഈ പടത്തിന് പ്രമോഷൻ കൊടുക്കണം അനൂപേട്ടാ. നിങ്ങൾ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാം. എങ്കിലും പറയുവാ. ദയവായി നല്ല പ്രമോഷൻ കൊടുക്കണേ.. അത്ര നല്ല സിനിമയാണ്. ഇന്നലെ കാണാൻ പോയപ്പോൾ വലിയ ആളില്ല. വലിയ പടങ്ങൾക്ക് അത്രമാത്രം പ്രമോഷൻ കൊടുത്തിട്ടും ആള് കേറാത്ത കാലത്താണ്. നിങ്ങൾ ഒന്നും ചെയ്യാതെ ഇരിക്കുന്നത്..’ എന്നായിരുന്നു നിർമൽ പാലാഴി പറഞ്ഞത്. ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോൻ. ‘എന്തൊരു ചക്കരയാടാ നീ..’ എന്നാണ് വീഡിയോ പങ്കിട്ട് അദ്ദേഹം കുറിച്ചത്.
Post Your Comments