CinemaGeneralLatest NewsNEWS

ഞങ്ങള്‍ ചെറിയൊരു പാട്ട് ചെയ്യാന്‍ തീരുമാനിച്ചെന്ന് ഗോപി സുന്ദർ: സംഗതി കോപ്പിയടിയാണെന്ന് ആരാധകർ

ഗായിക അമൃത സുരേഷിനൊപ്പം പുതിയ മ്യൂസിക് കമ്പോസിംഗ് വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദർ. ഇൻസ്റ്റഗ്രാമിലാണ് ഗോപി സുന്ദർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങള്‍ തയ്യാറാക്കിയ പുതിയ മ്യൂസിക് കമ്പോസിംഗ് എന്നുള്ള കുറിപ്പോടെയാണ് പുതിയ പോസ്റ്റ് ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരിക്കുന്നത്.

‘ഹായ് പ്രിയമുള്ളവരെ, ഞങ്ങള്‍ ചെറിയ ഒരു പാട്ട്.. ചെറിയ സിംഗിള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഒരു ചെറിയ തട്ടിക്കൂട്ട് ട്യൂണ്‍ ഒക്കെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.. എന്ന് പറഞ്ഞാണ് ഗോപി സുന്ദര്‍ പാടി തുടങ്ങുന്നത്.. പിന്നീട് അമൃതയും ഈ ട്യൂണ്‍ ഏറ്റ് പാടുന്നുണ്ട്. എന്നാൽ, പാട്ട് കോപ്പിയടിയാണെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. സൂപ്പർ ഹിറ്റ് തമിഴ് ചിത്രം ബോയ്‌സിലെ കന്നിച്ചാമി എന്ന് തുടങ്ങുന്ന പാട്ടാണ് ഇതെന്നാണ് ഭൂരിഭാഗം കമന്റുകളും.

Read Also:- ജാനകിക്കുട്ടിയാകേണ്ടിയിരുന്നത് ഞാനായിരുന്നു, ജോമോൾ വന്നപ്പോൾ ഞാൻ സരോജിനി ആയി: രശ്മി പറയുന്നു

ആരാധകരിൽ ചിലര്‍ നിങ്ങള്‍ക്കുള്ള ഗാനത്തിന്റെ വരികള്‍ ഇതാ എന്ന് പറഞ്ഞ് ‘കന്നിച്ചാമി പുതുസാ മലയേറും നാളപ്പാ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളും കമന്റുകളായി കുറിച്ചിട്ടുണ്ട്. അതേസമയം, സംഗീത ലോകത്തേക്കും ജീവിതത്തിലേക്കും ഒരുമിച്ച് കൈ കോര്‍ത്ത ഇരുവര്‍ക്കും ആശംസകള്‍ നേർന്ന് നിരവധി ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button