GeneralLatest NewsNEWSTV Shows

മിസ്റ്റര്‍ റോബിന്‍, നിങ്ങളിനി എത്ര അലറിക്കൂവി വിളിച്ചാലും കേള്‍ക്കാത്ത അത്രയും ദൂരത്തിലേക്ക് അവൾ പോയിരിക്കുന്നു

ദില്‍ഷയുടെ ഇപ്പോഴത്തെ സ്ട്രോങ്ങ് നിലപാടിനോട് പേഴ്സണലീ ഞാന്‍ കൂടെ യോജിക്കുന്നു.

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പുകൾക്ക് ആരാധകർ ഏറെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ വിജയിയായത് ദില്‍ഷയായിരുന്നു. താരം ഷോയിലെ അടുത്ത സുഹൃത്തുക്കളായ ഡോ. റോബിനും ബ്ലെസ്ലിയ്ക്കും എതിരെ രംഗത്ത് എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ബിഗ് ബോസ് വീടിനകത്ത് തന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ബ്ലെസ്ലിയും റോബിനുമായുള്ള സൗഹൃദം താന്‍ അവസാനിപ്പിച്ചെന്നു ദില്‍ഷ വീഡിയോയില്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ദിൽഷയെ പിന്തുണച്ചുകൊണ്ട് പങ്കുവച്ച ഒരു കുറിപ്പ് ചർച്ചയാകുന്നു.

read also: പ്യാലി ആർട്ട് മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്തു, വിജയികൾക്ക് പ്യാലി ഷോ കാണാൻ ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും

കുറിപ്പ് പൂർണ്ണ രൂപം,

ദില്‍ഷയുടെ ഇപ്പോഴത്തെ സ്ട്രോങ്ങ് നിലപാടിനോട് പേഴ്സണലീ ഞാന്‍ കൂടെ യോജിക്കുന്നു. ഇഷ്ടം തോന്നിയ ഒരാളോട് സമയമെടുത്ത് ആളെ മനസ്സിലാക്കിതന്നെയായിരിക്കണം ഓരോ വ്യക്തിളും പരസ്പരം ജീവിത പങ്കാളികളായി തിരഞ്ഞെടുക്കേണ്ടത്. ഇത് ടോക്സിക്കായ ഒരു സമൂഹത്തിനോടുള്ള ബോള്‍ഡായ ഒരു സ്റ്റേറ്റ്മന്‍്റ് തന്നെയാണ്.

‘ദില്‍ഷ’ സ്ട്രോങ്ങ് ആയ ഒരു കണ്ടസ്റ്റന്‍്റ് ആയിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടാസ്ക്കുകളിലും സംസാരത്തിലും ദില്‍ഷയില്‍ പ്രകടമായിരുന്ന ഒരു മത്സരാര്‍ത്ഥി തീര്‍ച്ചയായും ഉണ്ടായിരുന്നു. പല സ്റ്റേറ്റുമന്റുകളും പ്രവര്‍ത്തികളും വാക്കുകളും പലര്‍ക്കും അവിടെ പാളിപ്പോയിട്ടുണ്ട് എന്നുള്ളത് സത്യമാണ്.

പക്ഷേ ദില്‍ഷ സുഹൃത്തുക്കളായി തിരഞ്ഞടുത്ത വ്യക്തികള്‍ റോങ്ങ് ആയി എന്നുതന്നെയാണ് അപ്പോഴും ഇപ്പോഴും പറയാനുള്ളത്. കൂടെ സ്റ്റാറ്റര്‍ജിയുമായി വന്നവരെ ഉപയോഗിക്കാന്‍ സ്വയം നിന്നുകൊടുത്ത ഏറ്റവും വലിയ മണ്ടത്തരം സപ്പോര്‍ട്ടായി ഉണ്ടായിരുന്നവര്‍ക്കൊപ്പം സ്വയം ഉണ്ടാവേണ്ടിയിരുന്നതുമായ ഒരു വലിയ സപ്പോര്‍ട്ടേഴ്സിനെ ദില്‍ഷക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നത് ഈ മണ്ടത്തരം കൊണ്ട് ദില്‍ഷക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്.

നമുക്ക് തിരഞ്ഞടുപ്പുകള്‍ പാളിപ്പോവാറുള്ള മനുഷ്യര്‍ തന്നെയാണ് പാളിച്ചകളെ ബ്രേക്ക് ചെയ്യുന്നിടത്ത് തന്നെയാണ് നമ്മള്‍ കൂടുതല്‍ സ്ട്രോങ് ആവുന്നതും വിജയിക്കുന്നതും. ‘ദില്‍ഷ’ വളരെ പൊട്ടന്‍ഷ്യല്‍ ഉള്ള വളരെ എനര്‍ജറ്റിക് ആയിട്ടുള്ള പ്രൊഫഷണല്‍ ഡാന്‍സര്‍ ആയിരിക്കേ ഈ മേഖലയിലേക്ക് ഉയര്‍ന്നുവരാന്‍ താല്‍പര്യപ്പെടുന്ന പിന്നോക്കം സ്വയംമാറിനിക്കേണ്ടി വരുന്നതോ ആയ മറ്റു പെണ്‍കുട്ടികള്‍ക്ക് ഏറ്റവും പ്രജോദനമാകുമായിരുന്നു. ഒരു പക്ഷേ പലര്‍ക്കും പ്രജോദനമായിട്ടുണ്ടായിരിക്കാം.

എങ്കിലും ഒരു വലിയ പോയിന്‍്റില്‍ ദില്‍ഷ ചര്‍ച്ചചെയ്യപ്പെടാതെ പോയതും ആ വഴിയിലേക്ക് പിന്നില്‍ വരുന്നവര്‍ക്ക് ഒരു സ്ട്രോങ്ങ് ലേഡിയാണ് ദില്‍ഷ എന്ന് ചര്‍ച്ച തിരിച്ചുവിടാതിരുന്ന ദില്‍ഷയെ ആത്മാര്‍ത്ഥമായി സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് കഴിയാതെ പോയതും റോബിന്‍-ബ്ലസ്ലിയില്‍ കുടുങ്ങിപ്പോയ മോശം സിറ്റുവേഷന്‍ കൊണ്ടായിരിക്കാം എന്ന് വിശ്വസിക്കുന്നു. അതു കൊണ്ട് എത്ര എഫേര്‍ട്ട് ഇട്ടാലും സ്വയം മുങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് തന്നെ സ്വയം കൊണ്ടത്തിച്ചതില്‍ ദില്‍ഷ സ്വയം പഴിക്കുകയായിരിക്കാം.

ദില്‍ഷ ഇപ്പോഴെടുത്ത തീരുമാനം! ഹാറ്റ്സ് ഓഫ്യൂ ലേഡീ. ടോക്സിക്കായ ഒരു വലിയ സമൂഹത്തിലേക്ക് രണ്ട് വ്യക്തികളാല്‍ എറിയപ്പെട്ട, ഒരാള്‍ടെ തീരുമാനത്തെ മാനിക്കാതെ വളരെ മോശമായി എന്തും വിളിക്കാന്‍ ഉണ്ടാക്കിയെടുത്ത, മറുഭാഗത്തുള്ള വ്യക്തിയുടെ അഭിപ്രായം അറിയാതെയും മനസ്സിലാക്കാതെയും എല്ലാ വേദികളിലും ഓടി നടന്നു സ്വന്തം ഇഷ്ടത്തെ നടപ്പിലാക്കാന്‍ മുറവിളികൂട്ടുകയും അയാള്‍ ഉണ്ടാക്കിയെടുത്ത സൈബര്‍ ടോക്ക്സിക് ഗുണ്ടകളിലേക്ക് ഒരു വ്യക്തിയുടെ പേഴ്സണല്‍ ചോയ്സിനെ തന്‍്റെതായ അഹങ്കാരഭാവത്തില്‍ ഇട്ട് കൊടുക്കുകയും അവരെക്കൊണ്ട് തെറിവിളിപ്പിക്കുകയും മോശം വാക്കുകള്‍ക്കൊണ്ട് അഭിഷേകം നടത്താന്‍ ഉണ്ടാക്കിയെടുത്ത ആ സമൂഹമുണ്ടല്ലോ…..!

മിസ്റ്റര്‍ റോബിന്‍, അവര്‍ നിങ്ങളുടെ കൈകളില്‍ നിന്നും പോയിരിക്കുന്നു. നിങ്ങള്‍ ഇനി എന്തൊക്കെ പറഞ്ഞാലും തിരുത്തപ്പെടാത്ത അത്രയും ദൂരം അവര്‍ നിങ്ങളെയും ബഹുദൂരം പിന്നിലാക്കി നടന്നു കയറിയിരിക്കുന്നു. നിങ്ങളിനി എത്ര അലറിക്കൂവി വിളിച്ചാലും കേള്‍ക്കാത്ത അത്രയും ദൂരത്തിലേക്ക് നിങ്ങളേക്കാള്‍ മോശമായി ഓടി അകന്നിരിക്കുന്നു റോബിന്‍.

ഇനി ബ്ലെസ്ലി എന്ന വ്യക്തിയോട് ഇപ്പോഴും സ്വയം താഴ്ന്നു പോകുന്ന സ്റ്റേറ്റുമന്‍്റുകളിലേക്ക് വീണ്ടും വീണ്ടും നിങ്ങള്‍ താഴ്ന്ന് കൊണ്ടിരിക്കുന്നു. നിങ്ങള്‍ ഓരോ തവണയും ഓപ്പോസിറ്റു നില്‍ക്കുന്ന വ്യക്തിയുടെ അഭിപ്രായത്തെ മാനിക്കാതെ സ്വയം ഇഷ്ടം പറയുന്ന തവണകളത്രയും കുറ്റക്കാരി ഒരു സ്ത്രീ തന്നെ ആവുന്ന തരത്തിലാണ് ഈ സമൂഹം ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന് എന്താണ് സ്വയം മനസ്സിലാക്കാതെ പോകുന്നത്.

മറ്റൊരാളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ഈ വിഷയം മിണ്ടാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് കഴിയാത്തത്. 70 ദിനങ്ങള്‍ വരെയുള്ള ബ്ലെസ്ലിയെ നിങ്ങളിലെ ഗെയിമിനെ ചില സ്റ്റേറ്റുമന്‍്റുകളില്‍ വിയോജിച്ചു കൊണ്ട് തന്നെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് നിങ്ങളൊരു വലിയ ദുരന്തം തന്നെയായിരുന്നു പടുത്തുയര്‍ന്നു വന്ന ഒരു ഭീകര ടോക്സിക് സമൂഹത്തിലേക്ക് ഒരു സ്ത്രീയെ ഇട്ടുകൊടുത്തതില്‍ നിങ്ങള്‍ക്കും ഒരു വലിയ പങ്കു തന്നെയുണ്ട് മിസ്റ്റര്‍ ബ്ലെസ്ലീ.

നിങ്ങളുടെയും നിങ്ങളുടെ പെങ്ങളുടെയും കഴിവില്‍ വളരെ ബഹുമാനത്തോടെതന്നെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. നിങ്ങള്‍ തിരുത്തുമെന്നതില്‍ ഇനി ഒരിടത്തും നിങ്ങളിലെ വണ്‍വേ പ്രണയത്തെ കോട്ട് ചെയ്യില്ല എന്നതിലുമൊക്കെ എനിക്ക് നിങ്ങളില്‍ ഭയങ്കര വിശ്വാസമുണ്ട് ബ്ലസ്ലീ. ഇതെന്‍്റെയോ ഒരുപക്ഷേ മറ്റു പലരുടെയും വിശ്വാസമോ ഒക്കെ ആയിരിക്കാം.

ഇനി ഒരൊറ്റ കാര്യമേ ദില്‍ഷയോട് പറയാനുള്ളൂ, ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും. Go ahead dilsha prasannan with your blasting energy. നിങ്ങള്‍ താണ്ടിവന്ന നിങ്ങളുടെ കരിയര്‍ ഇതേ മേഖലയിലേക്ക് വരാന്‍ ആഗ്രഹം ഉണ്ടായിട്ടും വരാന്‍ കഴിയാതെ പോകുന്ന മറ്റു പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകട്ടേ….

shortlink

Related Articles

Post Your Comments


Back to top button